2010 ജനുവരി 9, ശനിയാഴ്‌ച

ബസ്സ്‌ സമരത്തെ കുറിച്ച്

ഇനി ബസ്സ്‌ സമരത്തെ കുറിച്ച് - ചര്‍ച്ച നന്നായി നടന്നു എല്ലാ വിഭാഗക്കാരും ഉണ്ടായിരുന്നു വാദ പ്രതിവാദത്തില്‍. ചാനലില്‍ ഓരോ വിഭാഗക്കാരും പറയുന്നത് കേട്ടാല്‍ ശരിയാണെന്ന് തോന്നും പാവം ജനത്തിനു.

ബസ്സുടമകുളുടെ (നഷ്ടം സഹിച്ചു ജനസേവനം ചെയ്യുന്ന ത്യാഗികളുടെ ) നേതാവ് വളരെ വിഷമതോട്കൂടി പറയുന്നത് കേട്ടുനഷ്ട്ടം സഹിച്ചു വ്യവസായം നടത്താന്‍ ഒരു കോടതിയും പറയില്ല എന്ന് - സ്നേഹിതാ ലോകത്ത് വ്യവസായംനടത്താന്‍ വേറെ എത്ര മേഖലകള്‍ ഉണ്ട് - ഈ അവശ്യ സര്‍വീസ് ആയ പൊതു ഗതാഗതം തന്നെ വേണോ - കഞ്ഞി കുടിക്കാന്‍ വീട്ടില്‍ എത്തണമെന്ന് കരുതി ബസ്സ് കാത്തു നില്‍കുന്ന പാവങ്ങളുടെ ശാപം - അത് നീ കരുതുന്നതിലും തീവ്രം ആണ് ഓര്‍ക്കുക സഹന ശക്തിക്ക് അതിരുണ്ട് !

1 അഭിപ്രായം:

  1. കഞ്ഞി കുടിക്കാന്‍ വീട്ടില്‍ എത്തണമെന്ന് കരുതി ബസ്സ് കാത്തു നില്‍കുന്ന പാവങ്ങളുടെ ശാപം - അത് നീ കരുതുന്നതിലും തീവ്രം ആണ് ഓര്‍ക്കുക സഹന ശക്തിക്ക് അതിരുണ്ട് !

    മറുപടിഇല്ലാതാക്കൂ