http://www.mathrubhumi.com/php/newFrm.php?news_id=122750&n_type=NE&category_id=3&Farc=&previous=
അവലംബം - മാതൃഭൂമി പത്രം
പതിനായിരം കൊടുത്ത് ഭര്‍ത്താവിന്റെ കാലൊടിച്ചു; ഭാര്യയും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍
കാഞ്ഞങ്ങാട്: രണ്ടംഗ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിച്ച കേസില്‍ യുവതി അറസ്റ്റില്‍. സഹോദര ഭാര്യയുടെ സഹായത്തോടെയാണ് യുവതി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. പതിനായിരം രൂപയായിരുന്നു ക്വട്ടേഷന്‍ തുക. സഹോദര ഭാര്യയെയും ക്വട്ടേഷന്‍ സംഘത്തെയും അറസ്റ്റ്‌ചെയ്‌തിട്ടുണ്ട്.
ചിറ്റാരിക്കാല്‍ വരക്കാട്ടെ സത്യ(35)ന്റെ കാലാണ് തല്ലിയൊടിച്ചത്. ഇയാള്‍ ചികിത്സയിലാണ്. സത്യനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കണ്ണില്‍ മുളകുപൊടിയെറിഞ്ഞാണ് കാലൊടിച്ചത്. ഭര്‍ത്താവിന്റെ അവിഹിത ബന്ധവും മര്‍ദനവുമാണ് ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
സത്യന്റെ ഭാര്യ ശ്രീജയും സഹോദര ഭാര്യ ദിവ്യയും ചേര്‍ന്നാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് പോലീസ് പറഞ്ഞു. പാണത്തൂരിലെ വേണു (25), ഉദയകുമാര്‍ എന്ന ഷാജി (26) എന്നിവര്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞമാസം 17നാണ് സത്യന്റെ കാല്‍ തല്ലിയൊടിച്ചത്. കഴിഞ്ഞദിവസം വേണുവും ഷാജിയും ഹൊസ്‌ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ കീഴടങ്ങി. ഇവരെ കസ്റ്റഡിയില്‍ വാങ്ങി വെള്ളരിക്കുണ്ട് എസ്.ഐ. സുനില്‍കുമാര്‍ ചോദ്യംചെയ്‌തപ്പോഴാണ് സത്യനെ തല്ലാന്‍ ഏര്‍പ്പെടുത്തിയത് ഭാര്യതന്നെയാണെന്ന കാര്യം പുറത്തായത്. ശ്രീജയേയും ദിവ്യയേയും വെള്ളിയാഴ്‌ച പോലീസ് അറസ്റ്റ്‌ചെയ്‌ത് കോടതിയില്‍ ഹാജരാക്കി. ഇരുവര്‍ക്കും ഹൊസ്‌ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കെ.സോമന്‍ ജാമ്യം അനുവദിച്ചു. റിമാന്‍ഡിലായിരുന്ന മറ്റു രണ്ട് പ്രതികളെയും ശനിയാഴ്‌ച കോടതി ജാമ്യത്തില്‍ വിട്ടു.
സത്യനും ഭാര്യ ശ്രീജയും രണ്ട് മക്കളും ബാംഗ്ലൂരിലായിരുന്നു താമസം. ഭര്‍ത്താവിന്റെ മര്‍ദനമുറയില്‍ സഹികെട്ട ശ്രീജ മക്കളെയുംകൊണ്ട് നാട്ടിലെത്തി സഹോദര ഭാര്യയോട് സങ്കടം പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയശേഷം രണ്ടുപേരും ചേര്‍ന്ന് പുതിയ സിം കാര്‍ഡ് വാങ്ങി. അതില്‍നിന്ന് സത്യന്റെ ഫോണിലേക്ക് സോന എന്ന പേരില്‍ ദിവ്യ ശബ്ദം മാറ്റി വിളിച്ച് പരിചയപ്പെടുത്തി. ദിവസങ്ങളോളം ഫോണ്‍വിളി തുടര്‍ന്നു. ഒടുവില്‍ നേരില്‍ കാണണമെന്ന് പറഞ്ഞ് സത്യനെ മരുതോം എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുവരുത്തി. അവിടെ കാത്തുനിന്ന ക്വട്ടേഷന്‍ സംഘം കണ്ണില്‍ മുളകുപൊടി വിതറി സത്യന്റെ കാല്‍ തല്ലിയൊടിച്ചു.
2010 ജനുവരി 17, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പതിനായിരം കൊടുത്ത് ഭര്‍ത്താവിന്റെ കാലൊടിച്ചു; ഭാര്യയും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍
മറുപടിഇല്ലാതാക്കൂകാഞ്ഞങ്ങാട്: രണ്ടംഗ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിച്ച കേസില്‍ യുവതി അറസ്റ്റില്‍. സഹോദര ഭാര്യയുടെ സഹായത്തോടെയാണ് യുവതി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. പതിനായിരം രൂപയായിരുന്നു ക്വട്ടേഷന്‍ തുക. സഹോദര ഭാര്യയെയും ക്വട്ടേഷന്‍ സംഘത്തെയും അറസ്റ്റ്‌ചെയ്‌തിട്ടുണ്ട്.